സുറത്ത്- ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി 11 തുണ്ടങ്ങളാക്കി തെരുവില്‍ തള്ളുന്നതിനിടെ ഭര്‍ത്താവ് പോലീസ് പിടിയിലായി. മൃതദേഹം കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കാനായിരുന്നു പ്രതിയായ ഷാനവാസ് ശൈഖിന്റെ പദ്ധതി. ഇയാള്‍ തന്റെ രണ്ടാം ഭാര്യയായ സുലേഖയെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആദ്യ ഭാര്യയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കാലശിച്ചതെന്നും പോലീസ് പറഞ്ഞു.
മൃതദേഹം തള്ളുന്നതിനിടെ പോലീസ് സംഘത്തിന്റെ കണ്ണില്‍പ്പെടുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഷാനവാസിനെ പിടികൂടി കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.
11 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് സൂറത്തില്‍ മറ്റൊരു കൊലപാതകവും പുറത്തു വന്നിരിക്കുന്നത്.