ന്യൂദല്‍ഹി- ഗൂഗിള്‍ സെര്‍ച്ച് സേവനം നിരവധി രാജ്യങ്ങളില്‍ അല്‍പസമയം താല്‍ക്കാലികമായി മുടങ്ങി. ഗൂഗളില്‍ സെര്‍ച്ച് നടത്തിയവര്‍ക്ക് എറര്‍ മെസേജാണ് ലഭിച്ചിരുന്നത്. സെര്‍വറില്‍ തകരാറാണെന്നും റിക്വസ്റ്റ് ഇപ്പോള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നുമായിരുന്നു സന്ദേശം.
പല രാജ്യങ്ങളിലും തകരാര്‍ പത്ത് മിനിറ്റോളം നീണ്ടുനിന്നുവെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള്‍ ഉപയോഗിക്കാന്‍ കഴിയാതായതോടെ ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിന് എന്തുപറ്റിയെന്ന് നെറ്റിസണ്‍സ് ട്വിറ്ററില്‍ ആരാഞ്ഞു. ഇന്ത്യയില്‍ രാവിലെ 6..42 മുതലാണ് സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിക്കാതായത്.
സെര്‍ച്ച് എന്‍ജിന്‍ മുടങ്ങാനുള്ള കാരണം ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ ലോയവയിലുള്ള ഡേറ്റ സെന്ററിലുണ്ടായ സ്‌ഫോടനമാണ് കാരണമെന്ന് റിപ്പോര്‍്ട്ടുകളില്‍ പറയുന്നു.
ഗൂഗിള്‍ സെര്‍ച്ച് മുടങ്ങിയത് പലര്‍ക്കും ആദ്യ അനുഭവമാണെന്ന് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശങ്ങളില്‍ പറയുന്നു.