ജയ്പുര്‍- രാജസ്ഥാനിലെ സികാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. സികാര്‍ ജില്ലയിലെ ഖാടു ശ്യാംജി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് മാസപൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. മരണപ്പെട്ട മൂന്നുപേരും സ്ത്രീകളാണ്. പരിക്കേറ്റവരെ ജയ്പുരിലെ ആശുപത്രികളിലേക്ക് മാറ്റി.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ദുഃഖം രേഖപ്പെടുത്തി.