അയോധ്യ- രാമക്ഷേത്ര നിര്‍മാണം നടക്കുന്ന അയോധ്യയില്‍ നിയമവിരുദ്ധമായി ഭൂമി ഇടപാട് നടത്തിയവരുടെ പട്ടികയില്‍ സിറ്റി മേയറും, ബി.ജെ.പി എം.എല്‍.എയും. അയോധ്യ വികസന അതോറിറ്റി പുറത്തുവിട്ട പട്ടികയില്‍ ഒരു മുന്‍ എം.എല്‍.എയുമുണ്ട്.
എന്നാല്‍ അതോറിറ്റി പുറത്തുവിട്ട പട്ടികയില്‍ തെറ്റുണ്ടെന്നും തങ്ങള്‍ നിരപാരാധികളാണെന്നും മേയര്‍ റിഷികേശ് ഉപാധ്യായയും എം.എല്‍.എ വേദ് പ്രകാശ് ഗുപ്തയും അവകാശപ്പെട്ടു.
കാവി പാര്‍ട്ടി നടത്തുന്ന അഴിമതിയില്‍ അയോധ്യയെ എങ്കിലും ഒഴിവാക്കിക്കൂടെയെന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ചോദിച്ചു.
അയോധ്യയില്‍ നിയമവിരുദ്ധമായി ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയും നിര്‍മാണം നടത്തുകയും ചെയ്ത 40 പേരുടെ പട്ടികയാണ് അയോധ്യ വികസന അതോറിറ്റി പുറത്തുവിട്ടത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വൈസ് ചെയര്മാന് വിശാല്‍ സിംഗ് പറഞ്ഞു. പട്ടിക തയാറക്കിയതില് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തങ്ങളെ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കയാണെന്നും മേയറും എം.എല്‍.എയും പറഞ്ഞു.