Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോയെന്നു കരുതിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍

ഖാര്‍ഗോണ്‍- മധ്യപ്രദേശില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. ഖാര്‍ഗോണ്‍ ജില്ലയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായത്. ഒരു ദിവസം നീണ്ട തെരച്ചിലുകള്‍ക്കൊടുവിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
കാസ്രവാഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍നിന്ന്് പെണ്‍കുട്ടികളെ കാണതായ ഉടന്‍ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്തിരുന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എ്‌സ്. യാദവ് പറഞ്ഞു.
നാല്, അഞ്ച് വയസ്സായ കുട്ടികള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ്് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സംഘര്‍ഷം; അഞ്ച്
ദിവസത്തേക്ക് മൊബൈല്‍ ഡാറ്റ നിര്‍ത്തി, നിരോധനാജ്ഞ

ഇംഫാല്‍- സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് മൊബൈല്‍ ഡാറ്റ ര്‍വീസ് നിര്‍ത്തിവെച്ചു. വിലക്ക് സംസ്ഥാനത്ത് മുഴുവന്‍ ബാധകമാണ്.
ബിഷ്ണുപുരില്‍ ഒരു സമുദായത്തില്‍ പെട്ട മൂന്നുനാല് യുവാക്കള്‍ ഒരു വാന്‍ കത്തിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തീവെപ്പ് സംസ്ഥാനത്ത് ക്രമസമാധാനം വഷളാക്കിയതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ചരചന്ദ്പുര്‍, ബിഷ്ണുപുര്‍ ജില്ലകളില്‍ രണ്ടു മാസത്തേക്ക് സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.
സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹിക ദ്രോഹികളെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News