Sorry, you need to enable JavaScript to visit this website.

ആണ്‍കുഞ്ഞില്ലാത്തതിന് എല്ലാ ദിവസവും മര്‍ദനം; ആത്മഹത്യ ചെയ്ത യുവതിയുടെ സന്ദേശങ്ങള്‍ പുറത്ത്

ബിജ്നോര്‍- പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിന് ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് അമേരിക്കയില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ വംശജ മരിക്കുന്നതിനു മുമ്പ് ഷെയര്‍ ചെയ്ത വീഡിയോ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അമേരിക്കയിലും ഇന്ത്യയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ന്യൂയോര്‍ക്കിലാണ് പഞ്ചാബി സ്ത്രീ ആത്മഹത്യത്.  ഒരു ദിവസം എല്ലാം ശരിയാകുമെന്നും ഭര്‍ത്താവ് നേരെയകുമെന്നും കരുതിയാണ് ഇത്രയുംകാലം  സഹിച്ചതെന്ന് 30 കാരിയായ മന്‍ദീപ് കൗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു.
എട്ടു വര്‍ഷമായി ഇതു തുടരുന്നു.  എനിക്ക് ദിവസേന അടി വാങ്ങാന്‍ കഴിയില്ല. നാലും രണ്ടും  വയസ്സുള്ള പെണ്‍മക്കളുടെ അമ്മ കരഞ്ഞുകൊണ്ട് വീഡിയോയില്‍ ആവര്‍ത്തിച്ചു.  ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും തന്നെ മരിക്കാന്‍ നിര്‍ബന്ധിച്ചതായും പഞ്ചാബി ഭാഷയില്‍ അവര്‍ ആരോപിക്കുന്നു. 'അച്ഛാ, ഞാന്‍ മരിക്കാന്‍ പോകുന്നു, ദയവായി എന്നോട് ക്ഷമിക്കൂ- എ്ന്നു പറഞ്ഞാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.
യു.പിയിലെ ബിജ്നോര്‍ സ്വദേശിയായ കൗര്‍ 2015 ലാണ്  രഞ്‌ജോദ്ബീര്‍ സിംഗ് സന്ധുവിനെ വിവാഹം കഴിച്ച് യു.എസിലേക്ക് താമസം മാറിയത്. പീഡനങ്ങള്‍ എന്നെങ്കിലും അവസാനിക്കുമെന്ന് തങ്ങളും പ്രതീക്ഷിച്ചിരുന്നതായി ബിജ്നോറിലെ യുവതിയുടെ കുടുംബാംഗങ്ങളും പറയുന്നു.  യുവതിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിരിക്കയാണ്.
ഭര്‍ത്താവില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല, ഇന്ത്യയിലോ യു.എസിലോ അവര്‍ക്കെതിരെ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ട്. ചിലതില്‍  പെണ്‍മക്കളുടെ നിലവിളിയും കരച്ചിലും കേള്‍ക്കുന്നു. വീടിനുള്ളിലെ സെക്യൂരിറ്റി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതാണ് വീഡിയോകള്‍. യുവതി സുഹൃത്തുക്കള്‍ക്ക് അയച്ചവയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് കരുതുന്നു.
ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്ലിലുള്ള വീടിന് പുറത്ത് നീതി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പഞ്ചാബില്‍ നിന്നുള്ള ചില പ്രവര്‍ത്തകര്‍ ബിജ്നോറിലും യുവതിയുടെ കുടുംബത്തെ കണ്ടു.വിവിധ രാജ്യങ്ങളിലുള്ളവര്‍, പ്രത്യേകിച്ച ്‌സിഖ്, പഞ്ചാബി പ്രവാസികള്‍ ട്വിറ്ററില്‍ വലിയ പ്രചാരണമാണ് നടത്തുന്നത്.

 

Latest News