Sorry, you need to enable JavaScript to visit this website.

നൃത്തവും പാട്ടും പാടില്ലെന്ന ഫത്‌വയോട് തിരച്ചടിച്ച ഗായികയെ തേടി ബിഗ് ബോസ്

മുംബൈ- ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് 16 സീസണില്‍ വിവാദ ഗായിക ഫര്‍മാനി നാസും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഇന്ത്യയിലെ ഏറ്റവും വലുതും പ്രശസ്തവുമായ റിയാലിറ്റി ഷോയാണ്. എല്ലാവര്‍ഷവും ബിഗ് ബോസിനു മുന്നോടിയായി നിരവധി താരങ്ങളുടേ പേരുകള്‍ ഉയര്‍ന്നുവരാറുണ്ട്. ഇപ്പോള്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന ബിഗ് ബോസ് സീസണില്‍ പങ്കെടുപ്പിക്കാന്‍ വിവാദ യുട്യൂബറും ഗായികയുമായ ഫര്‍മീന്‍ നാസിനെ സംഘാടകര്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചര്‍ച്ചക്ക് തുടക്കമിട്ടുകഴിഞ്ഞുവെന്നും ഇന്ത്യന്‍ ഐഡള്‍ 12 മത്സരാര്‍ഥിയായിരുന്ന ഫര്‍മീന്‍ നാസ് ബിഗ് ബോസില്‍ പ്രവേശിക്കുന്നതിന്റെ അറിയിപ്പ് വൈകാതെ ഉണ്ടാകുമെന്നും പറയുന്നു.
ദീര്‍ഘകാലമായി യുട്യൂബറാണെങ്കിലും 2019 ല്‍ കഴുത്തിന് പ്രശ്‌നങ്ങളുമായി മകന്‍ ജനിച്ചതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന് ഇന്ത്യന്‍ ഐഡള്‍ വേദിയില്‍ പറഞ്ഞതോടെയാണ് കൂടുതല്‍ പ്രശസ്തയായത്. താന്‍ പാടിയും സഹോദരന്‍ കൂലിപ്പണിക്കുപോയുമാണ് കുടുംബത്തെ പോറ്റുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. അടുത്തിടെ ശിവഭക്തിഗാനമായ ഹര്‍ ഹര്‍ ശംഭു പാടി യുട്യൂബില്‍ അപ് ലോഡ് ചെയ്തതും ചിലര്‍ വിവാദമാക്കി. പാടുന്നതും നൃത്തം ചെയ്യുന്നും അനുവദനീയമല്ലെന്ന് ദയുബന്ദ് പണ്ഡിതന്മാര്‍ വ്യക്തമാക്കിയപ്പോള്‍ തനിക്ക് വിശ്വാസമില്ലെന്നും ജീവിക്കാനുള്ള വരുമാനം കണ്ടെത്താനാണ് പാടുന്നതെന്നും ഫര്‍മാനി നാസ് തിരിച്ചടിച്ചിരുന്നു.
മത്സരത്തിലേക്ക് വിവാദ നായികമാരെ ഉള്‍പ്പെടുത്താന്‍ ബിഗ് ബോസ് നിര്‍മാതാക്കള്‍ ശ്രമിക്കാറുണ്ട്. അടുത്തിടെ ഉണ്ടായ വിവാദങ്ങളാണ് ഫര്‍മാനി നാസിനും അവസരമൊരുക്കുന്നത് വിലയിരുത്തപ്പെടുന്നു.

 

Latest News