ടി കെ രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഷൈന്‍ നിഗം നായകനാകുന്ന ബര്‍മുഡ എന്ന സിനിമയിലെ മോഹന്‍ലാല്‍ പാടിയ 'ചോദ്യചിഹ്നം പോലെ ' എന്ന ഗാനം ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം താരമായി അജ്മല്‍ ഷായും..
കളമശ്ശേരിക്കാരനായ ഈ ഒന്നാംക്ലാസുകാരന്‍ പാട്ടു കേട്ടിഷ്ടപ്പെട്ടയുടന്‍ മുഴുവന്‍ വരികളും നല്ല ഭംഗിയുള്ള തന്റെ കൈപ്പടയില്‍ പകര്‍ത്തിയെഴുതി.
അജ്മലിന്റെ ആ പാട്ടെഴുത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ, ബര്‍മുഡയുടെ അണിയറ പ്രവര്‍ത്തകര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുകയാണ്.
രമേശ് നാരായണ്‍ ആണ് 'ചോദ്യചിഹ്നം പോലെ' എന്ന പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത്.
ഗാനരചന വിനായക് ശശികുമാര്‍.