ചെങ്ങന്നൂർ- തന്നെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തിയ സന്തോഷ് വർക്കിക്കെതിരെ തുറന്നടിച്ച് നടി നിത്യാ മേനോൻ. തന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെയും സുഹൃത്തുകളെയും വിളിച്ച് ശല്ല്യപ്പെടുത്തി. കുറെ വർഷങ്ങളായി അയാൾ കഷ്ടപ്പെടുത്തി. അഞ്ച് ആറു വർഷങ്ങളായി സന്തോഷ് വർക്കി പുറകെ ഉണ്ടായിരുന്നു. നിരന്തരം ശല്ല്യമായിരുന്നു. പോലീസിൽ പരാതി നൽകണമെന്ന് എല്ലാവരും പറഞ്ഞിരുന്നു. അമ്മയെയും അച്ഛനെയുംവരെ നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തി. അമ്മയുടെ കീമോ കഴിഞ്ഞിരിക്കുന്ന സമയത്ത് വരെ സന്തോഷിന്റെ ശല്ല്യമുണ്ടായി. രോഗിയെന്ന പരിഗണനപോലും നൽകിയില്ല. നിരന്തരം ശല്ല്യപ്പെടുത്തി ഫോൺ വിളിക്കുമായിരുന്നു. ഫോൺ എടുത്ത് കഴിഞ്ഞ് അയാൾ ആണെന്ന് അറിഞ്ഞാല ഉടനെ ബ്ലോക്ക് ആക്കുമായിരുന്നു. 25 മുതൽ മുപ്പത് നമ്പരിലൂടെ സന്തോഷ് വളിച്ചിട്ടുണ്ട്. ഈ നമ്പരെല്ലാം ബ്ലോക്കുകയായിരുന്നു. ഒടുവിൽ അച്ഛൻ പോലീസ് പരാതി നൽകുമെന്ന് വരെ അദേഹത്തോട് പറഞ്ഞിരുന്നുവെന്ന് നിത്യമേനോൻ ബിഹൈൻവുഡിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' സിനിമയ്ക്ക് വൈറൽ റിവ്യൂ നൽകിയതിലൂടെയാണ് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞത്. തനിക്ക് നിത്യാ മേനോനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് അദേഹം അന്നു പറഞ്ഞിരുന്നു. ഇതിനായി നിത്യയുടെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നതായും അദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ നിത്യ നൽകിയിരിക്കുന്നത്.