ജയ്പൂര്‍- രാജസ്ഥാനില്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് (എസ്എംഎസ്) ആശുപത്രിയില്‍നിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ദൗസയില്‍നിന്നുള്ള കുടുംബം തങ്ങളുടെ മൂത്ത കുട്ടിയുടെ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വീട്ടുകാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ അജ്ഞാതനെത്തി വീട്ടുകാരോട് സുഖമായി ഭക്ഷണം കഴിച്ചോളൂ, കുട്ടിയെ താന്‍ നോക്കാമെന്നും കളിപ്പിക്കാമെന്നും പറയുകയായിരുന്നു. മാതപിതാക്കള്‍ കുട്ടിയെ ഇയാള്‍ക്ക് കൈമാറി. അല്‍പ സമയത്തിനകം ഇയാള്‍ കൈക്കുഞ്ഞുമായി രക്ഷപ്പെട്ടു.
ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മുഖംമൂടി ധരിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
പതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.