ആലുവ-2021 തുടക്കത്തില്‍ താന്‍ വലിയ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് നടി അമലാ പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. സിനിമകള്‍ വന്നെങ്കിലും നോ പറഞ്ഞു.വീട്ടുകാരൊക്കെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പേടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ നാളെ എന്ത് സംഭവിക്കുമെന്നും എനിക്ക് അറിയില്ല. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് തോന്നല്‍ ഉണ്ടായി.
അങ്ങനെയൊരു മൈന്‍ഡ് സ്‌റ്റേറ്റിലായിരുന്നു. ഞാന്‍ ക്ഷീണിതയായിരുന്നു, തളര്‍ന്നു. 19ാം വയസില്‍ വളരെ ചെറുപ്പം മുതലേ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. എനിക്ക് എന്നെ തന്നെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല. എന്റെ സാഹചര്യങ്ങളും ഒപ്പമുണ്ടായിരുന്ന ആള്‍ക്കാരും നല്ലതായിരുന്നില്ല. എന്റെ ചുറ്റും കുഴപ്പങ്ങളായിരുന്നു. ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു. അമല പറഞ്ഞു.
ഒരു ബ്രേക്ക് എടുക്കുന്നതിലൂടെ ഞാന്‍ എന്നെ തന്നെ സ്വതന്ത്രയാക്കുകയായിരുന്നു. ആ പ്രോസസില്‍ ഞാന്‍ തോറ്റുപോയാലും തകര്‍ന്നു പോയാലും അങ്ങനെതന്നെ മുമ്പോട്ട് പോകാന്‍ തീരുമാനിച്ചു. കരഞ്ഞു തീര്‍ത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. ആ സമയം അമ്മയുടെ മുമ്പില്‍ ഞാന്‍ കരഞ്ഞു. നടി കൂട്ടിച്ചേര്‍ത്തു.