ലോകമെമ്പാടുമുളള ഉപയോക്താക്കളുടെ പ്രിയ ഇ-മെയിൽ സേവനദാദാക്കളായ ജിമെയിൽ വമ്പൻ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കാൻ പോവുകയാണ്. ഏതാനും ദിവസങ്ങൾക്കുളളിൽ തന്നെ പുതിയ സവിശേഷതകൾ എത്തും. ജിമെയിലിൽ ഏഴ് പുതിയ ഫീച്ചറുകളാണ് കൊണ്ടു വരുന്നത്. 1. ജി സ്യൂട്ട് ആപ്പുകൾ എളുപ്പത്തിൽ ഉപയോഗിക്കാം, അതായത് ഗൂഗിൾ കലണ്ടർ, കീപ് നോട്ട്, ടാസ്‌കുകൾ എന്നിവ. 2. സ്മാർട്ട് റിപ്ലേ 3. ഇമെയിൽ സ്‌നൂസ് 4. ഓഫ്‌ലൈൻ സപ്പോർട്ട് 5. മൂന്നു വ്യത്യസ്ഥ ലേ ഔട്ടുകൾ 6. പുതിയ ഡിസൈനിലുളള സൈഡ് ബാർ 7. ആക്‌സിലറേറ്റഡ് മൊബൈൽ പേജ്
ഇന്റർനെറ്റ് ലോകത്തെ പ്രമാണി ആരോന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളു -ജിമെയിൽ ഉപയോക്താക്കളും ജിമെയിലും തമ്മിലുളള വിനിമയം ഊർജ്ജിതപ്പെടുത്താനുളള ആക്‌സിലറേറ്റഡ് മൊബൈൽ പേജ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഉപയോഗത്തിൽ കൂടുതൽ വേഗത വരുമെന്നും ഫ്‌ളൈറ്റ് സമയം, പുതിയ ഉത്പന്നങ്ങളെ കുറിച്ചുളള വിവരങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിയാൻ ജിമെയിൽ അവസരമൊരുക്കുന്നു. മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാൻ ഡവലപ്പർ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നു. ഏറെ വർഷങ്ങൾക്കു ശേഷം ജിമെയിലിന്റെ ഡെസ്‌ക് ടോപ്പ് പതിപ്പിലാണ് ഇത്രയും മാറ്റങ്ങൾ കൊണ്ടു വന്നത്. ചില ടെക്‌സൈറ്റുകളാണ് പുതിയ ജിമെയിലിന്റെ ഡിസൈൻ പുറത്തു വിട്ടത്.