മലയാളികൾ കൊളസ്‌ട്രോൾ പേടി കൂടി ആദ്യം ഉപേക്ഷിച്ച വിഭവമാണ് കോഴിമുട്ട. എന്നാൽ കോഴിമുട്ട മൂന്നെണ്ണമെങ്കിലും നിത്യേന കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിച്ച് ആരോഗ്യം നഷ്ടപ്പെടുമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. അതുകൊണ്ടുതന്നെ ദിവസവും മൂന്നു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടിനും കാൽസ്യവും ചേർന്ന മികച്ച ഭക്ഷണം. ദിവസവും മൂന്നു മുട്ട മുഴുവൻ കഴിക്കണം എന്നാണത്രേ ശാസ്ത്രം. മുട്ടയുടെ മഞ്ഞയിൽ 90 ശതമാനം കാൽസ്യവും അയണുമാണ്. വെള്ളയിൽ പകുതിയോളം പ്രോട്ടിനും.
മുട്ട കഴിക്കുമ്പോൾ കൊളസ്‌ട്രോൾ കൂടുമോ എന്ന ഭയം വേണ്ട എന്ന് വിദഗ്തർ അഭിപ്രായപ്പെടുന്നു. കാരണം കൊളസ്‌ട്രോളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ കരൾ പ്രവർത്തിച്ച് അമിതമായ കൊളസ്‌ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും. ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു വിളർച്ചപോലെയുള്ള പ്രശ്‌നങ്ങൾക്കു മികച്ച പരിഹാരം നൽകും.
തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ് മുട്ട. ഗർഭിണികൾ മുട്ട കഴിക്കുന്നതു ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം വർധിപ്പിക്കും. പ്രാതലായി മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും മൂന്ന് മുട്ട കഴിക്കുന്ന ശീലം കാഴ്ചയെ സഹായിക്കുന്നു. തിമിര സാധ്യത 20 ശതമാനം കുറയും.മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്