ന്യൂദൽഹി- ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹർ ഖർ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നിർദേശം. പ്രതിമാസ റോഡിയോ പരിപാടിയായ മൻകീ ബാത്തിലൂടെയാണ് അഭ്യർഥന.
ഓഗസ്റ്റ് രണ്ടിന് ത്രിവർണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജൻമദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും മോഡി പറഞ്ഞു.