അഹമ്മദാബാദ്- ഗുജറാത്ത് കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് അഹമ്മദാബാദിലെ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. രണ്ട് ജാമ്യാപേക്ഷകളും തള്ളുന്നതായി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി ഡി.ഡി തക്കര്‍ പറഞ്ഞു.
വ്യാജരേഖ ചമച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം സെതല്‍വാദിനെയും ശ്രീകുമാറിനെയും സിറ്റി ക്രൈംബ്രാഞ്ച് ഒരു മാസം മുമ്പാണ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇരുവരുമെന്ന് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
2002ലെ ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ പട്ടേലിന്റെ നിര്‍ദേശപ്രകാരം സെതല്‍വാദിന് 30 ലക്ഷം രൂപ നല്‍കിയെന്നും ആരോപിക്കുന്നു
ഗുജറാത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും പോലീസ് ഭരണത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് നടപടിക്രമങ്ങള്‍ ദുരുപയോഗം അസംതൃപ്തനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ശ്രീകുമാറെന്നും എസ്‌ഐടി അവകാശപ്പെട്ടു.