എളമക്കര- ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയാണ് വൈഷ്ണവി സായി കുമാര്‍. നടന്‍ സായി കുമാറിന്റെ മകളാണ് വൈഷ്ണവി. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയില്‍ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.
ഇപ്പോഴിതാ, ഫഌവഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അച്ഛന്‍ സായി കുമാര്‍ പിണങ്ങി പോയതിന്റെ കാരണവുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് വൈഷ്ണവി.
ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം മുതലാണ് അച്ഛന്‍ അകന്ന് തുടങ്ങിയത്. ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് ഞാന്‍. അമ്മ കൂടെയുള്ളത് കൊണ്ട് മുന്നോട്ട് പോയി. അച്ഛന്‍ മാറി നിന്നത് മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. ബോഡി ഷെയിമിങ്ങ് പോലെ അവര്‍ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി. എന്റെ കാരണം കൊണ്ടാണ് അച്ഛന്‍ പോയതെന്ന് വരെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവര്‍ ശ്രമിച്ചു. മാനസികമായി കുറേ തകര്‍ന്ന് പോയെങ്കിലും അമ്മയുടെ പിന്തുണയോടെ തിരിച്ച് വരാന്‍ സാധിച്ചു. അമ്മയുടെ വീട്ടുകാരുടെ പിന്തുണ എല്ലായിപ്പോഴും ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ ഇളയ അനിയത്തിയാണ് അവിടുന്ന് പിന്തുണ തന്ന് കൂടെ ഉണ്ടായിരുന്നതെന്നും വൈഷ്ണവി പറയുന്നു.