മുംബൈ-ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പരത്തി നെറ്റിസണ്‍സ്. മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള നടിയുടെവീഡിയോകളും ചിത്രങ്ങളും വൈറലായതിനു പിന്നാലെയാണ് ഐശ്വര്യ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കയാണെന്ന അനുമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ പരന്നത്. ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും മകള്‍ ആരാധ്യ ബച്ചനുമൊപ്പമാണ് ഐശ്വര്യയെ കണ്ടത്.
ഐശ്വര്യ നീളമുള്ള കറുത്ത വസ്ത്രം ധരിച്ചപ്പോള്‍ ആരാധ്യയും കറുത്ത നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു. പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള ജോഗറും ധരിച്ച് അഭിഷേക് അവരുടെ പുറകെ നടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഒരു ഇന്‍സ്റ്റാഗ്രാം ഫാന്‍ പേജില്‍ അപ്ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ, 48 കാരിയായ നടി നീളമുള്ള കറുത്ത കോട്ട് ധരിച്ച് തന്റെ വയറു മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ട് നെറ്റിസണ്‍സ് കമന്റ് ആരംഭിച്ചു.
മറ്റ് ചിലര്‍ക്ക് ഐശ്വര്യയുടെ ഗര്‍ഭം മറച്ചുവെക്കാനുള്ള കാരണമാണ് അറിയേണ്ടത്. അതേസമയം ഊഹാപോഹങ്ങള്‍ക്കിടയില്‍, തന്റെ വരാനിരിക്കുന്ന ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്റെ' പോസ്റ്റര്‍ പങ്കിട്ടിരിക്കയാണ് ഐശ്വര്യ. ഐശ്വര്യ ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.