ലഖ്‌നൗ- പ്രവാചക നിന്ദക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജൂണ്‍ 10-ന് പ്രയാഗ് രാജ് നഗരത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും വ്യവസായിയുമായ ജാവേദ് മുഹമ്മദിനെതിരെ ജില്ലാ ഭരണകൂടം ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി.
സസ്പെന്‍ഡ് ചെയ്ത ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം ജാവേദ് ഇപ്പോള്‍ ഡിയോറിയ ജില്ലാ ജയിലിലാണ്.
പ്രതിഷേധം അക്രമാസക്തമായെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ജാവേദിനെതിരെ പ്രയാഗ്രാജിലെ ജില്ലാ ഭരണകൂടമാണ് എന്‍.എസ്.എ ചുമത്തിയത്. അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാവേദ് മുഹമ്മദിന്റെ പ്രയാഗ് രാജിലെ വീട് അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. വസതി പൊളിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട നിരവധി ഹരജികള്‍ സുപ്രീം കോടതിയിലാണ്.