മുംബൈ- ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കുറിച്ച് സംസാരിക്കവെ മതത്തിന്റെ പേരിലുള്ള അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അടുത്തിടെ നടി സായ് പല്ലവി വിവാദത്തില്‍ പെട്ടിരുന്നു. ആ വിവാദം തനിക്ക് ഒരു പാഠമാണ് എന്ന് പറയുകയാണ് സായ് പല്ലവി ഇപ്പോള്‍. തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് പുറത്തെടുത്തതാണെന്നും ഒരു ദുരന്തത്തെയും നിസാരവത്കരിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞ് വിവാദത്തിന് പിന്നാലെ വിശദീകരണവുമായി അവര്‍ രംഗത്തെത്തിയിരുന്നു. ഗലാറ്റ പ്ലസിന് വേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പുതിയ പ്രതികരണം. അന്ന് ഞാന്‍ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിക്കാത്തതിനാല്‍ ആശ്ചര്യപ്പെട്ടു. 'ദയവായി പരസ്പരം കൊല്ലരുത്' എന്ന് പറഞ്ഞില്‍ എന്റെ മേല്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് പഴി ചാരാനാകുന്നത്. തെലുങ്ക് മനസ്സിലാകാത്തവര്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതായും സായ് പല്ലവി പറഞ്ഞു.