ലഖ്‌നൗ- ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലുള്ള ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഇന്ത്യന്‍ മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചു. പുതുതായി തുറന്ന മാളിനുള്ളില്‍ ചിലര്‍ നമസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചത് വിവാദമായിരുന്നു. കാണിച്ചതുടര്‍ന്ന് നമസ്‌കരിച്ചവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഇതിനു പിന്നാലായെണ് മാളില്‍ മതപരമായ പ്രാര്‍ഥനകള്‍ അനുവദിക്കില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചത്. അതിനിടെ, മാളില്‍ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
മാളില്‍ ഏതാനും പേര്‍ നമസ്‌കരിക്കുന്ന വീഡിയോ വൈറലാക്കി വലിയ തോതിലാണ് വിദ്വേഷ പ്രചാരണം നടന്നിരുന്നത്.
ബി.ജെ.പി നേതാവിനെതിരായ അറസറ്റ് വാറണ്ട്
നടപ്പാക്കുന്നില്ല, വിമര്‍ശനവുമായി വനിതാ ഐ.പി.എസ് ഓഫീസര്‍
ബെംഗളൂരു-ബിജെപി നേതാവിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തതിന് കര്‍ണാടക പോലീസിനെതിരെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഡി.രൂപ പരസ്യമായി രംഗത്ത്.
അറസ്റ്റ് വാറണ്ട് നടപ്പാക്കാത്ത പോലീസുകാരുടെ അനാസ്ഥ ഐപിസി 166, 166 എ, 166 ബി വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. ഒരാള്‍ ചെയര്‍മാനായി പൊതുസ്ഥാനം വഹിച്ചപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് പോലീസ് കോടതിയെ അറിയിച്ചത്. കര്‍ണാടക സ്റ്റേറ്റ് ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്എച്ച്ഡിസി) മുന്‍ ചെയര്‍മാന്‍ ബേലൂര്‍ രാഘവേന്ദ്ര ഷെട്ടി ഇപ്പോഴും പരാതി നല്‍കിയ 65 വയസ്സായ മുതിര്‍ന്ന പൗരനെ ശല്യം ചെയ്യുകയാണെന്നും ഡി.രൂപ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
നിലവില്‍ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് ഡി.രൂപ. ഭരണകക്ഷിയായ ബിജെപി സര്‍ക്കാരാണ് ബേലൂര്‍ രാഘവേന്ദ്ര ഷെട്ടിയെ ചെയര്‍മാനായി നിയമിച്ചിരുന്നത്.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഡി.രൂപയുടെ സോഷ്യല്‍ മീഡിയ സന്ദേശം. ബേലൂര്‍ രാഘവേന്ദ്ര ഷെട്ടിക്കെതിരെ 2019 ലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇന്നലെ വരെ കോര്‍പറേഷന്ഡ ചെയര്‍മാനായിരുന്നു. ദയവായി കാണുക- പോസ്റ്റില്‍ പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥയായ രൂപ വാറണ്ടുകളും ബെംഗളൂരു പോലീസ് കമ്മീഷണര്‍ക്ക് സന്ദേശത്തോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബേലൂര്‍ രാഘവേന്ദ്ര ഷെട്ടി നിഷേധിച്ചു. ചെയര്‍മാനാക്കിയതിന് ശേഷം പണം നല്‍കാതെ കോര്‍പ്പറേഷന്‍ ഷോറൂമുകളില്‍ നിന്ന് പുരാവസ്തുക്കള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഡി. രൂപ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.
നേരത്തെ, ഷെട്ടി ആത്മഹത്യ ചെയ്യുമെന്നും രൂപയെ ഉത്തരവാദിയാക്കുമെന്നും ഒരു യോഗത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഷെട്ടിക്കെതിരെ പരാതി നല്‍കാന്‍ രൂപ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
തനിക്കുമേല്‍ ആസിഡ് ഒഴിക്കുമെന്ന് ഷെട്ടി ഭീഷണിപ്പെടുത്തിയതായും രൂപ ആരോപിച്ചിരുന്നു.
മുതിര്‍ന്ന ഐപിഎസുകാരും വിവിഐപി തടവുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെടുത്തി നേരത്തെ രൂപ വിവാദം സൃഷ്ടിച്ചിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത അനുയായിയായ വി.കെ.ശശികലക്കും സഹായികള്‍ക്കും നല്‍കിയ മുന്‍ഗണനയേയും സൗകര്യങ്ങളേയും അവര്‍ ചോദ്യം ചെയ്തിരുന്നു.
വിഷയം രാജ്യവ്യാപകമായി ശ്രദ്ധയാകര്‍ഷിക്കുകയും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് നാണക്കേടാകുകയും ചെയ്തിരുന്നു.