ന്യൂദല്‍ഹി- നിരവധി അധ്യാപികമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ദല്‍ഹി യൂനിവേഴ്സിറ്റിയിലെ അസി. പ്രൊഫസറെ സസപെന്‍ഡ് ചെയതു. വോക്കേഷണല്‍ സ്റ്റഡീസ് കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകനെതിരെയാണ് നടപടി.
അസി.പ്രൊഫസര്‍ മന്മോഹന് ഭാസിനെ സസ്പെന്‍ഡ് ചെയ്യാന്‍ കോളേജ് ഭരണസമിതി ശുപാര്‍ശ ചെയ്തിരുന്നു. നടപടി ദല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ് അംഗീകരിച്ചു.
തനിക്ക് ഇതുവരെ സസ്പെന്ഷന് ലെറ്റര്‍ ലഭിച്ചിട്ടില്ലെന്ന് അധ്യാപകന് പ്രതികരിച്ചു. ഭാസിനെതിരെ നിരവധി പരാതികളുണ്ടെന്ന് കോളേജിലെ മറ്റൊരു അസോസിയേറ്റ് പ്രൊഫസര്‍ അവകാശപ്പെട്ടു.
രാംജാസ് കോളേജിലെ ഒരു അധ്യാപികയും സി.വി.എസിലെ രണ്ട് അധ്യാപികമാരും ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് കോളേജില്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിരുന്നു.
കോളേജിലെ ഒരു അധ്യാപികയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ദേശീയ വനിതാ കമ്മീഷന് ദല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് എഴുതിയിരുന്നു.