Sorry, you need to enable JavaScript to visit this website.

വെള്ളിയാഴ്ച അവധിയാക്കിയതില്‍ 33 സ്‌കൂളുകള്‍ക്കെതിരെ അന്വേഷണം

ദുംക- ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ 33 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കാനുള്ള തീരുമാനത്തില്‍ അന്വേഷണം. അനുമതിയില്ലാതെയാണ് അവധി മാറ്റിയതെന്നാ്ണ് ആരോപണം.
സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയ ശേഷം അന്വേഷണം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജന്മനാടാണ് ദുംക.

ദുംകയിലെ ശിക്കാരിപ്പാറ ബ്ലോക്കിലെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍, റണീശ്വര്‍ ബ്ലോക്കിലെ എട്ട്, സരായാഹത്ത് ബ്ലോക്കിലെ ഏഴ്, ജമാ ബ്ലോക്കിലെ രണ്ട്, ജര്‍മുണ്ടി ബ്ലോക്ക്, കാതികുണ്ഡ് ബ്ലോക്ക്, ദുംക ബ്ലോക്ക് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയാണ് അവധി. ഈ സ്ഥാപനങ്ങളില്‍ ഭൂരിഭാഗത്തിനും സ്‌കൂളുകളുടെ പേരുകള്‍ക്കൊപ്പം 'ഉറുദു സ്‌കൂള്‍' എന്നു കൂടിയുണ്ട്.

33 സ്‌കൂളുകളിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് ദുംകയിലെ ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് സഞ്ജയ് കുമാര്‍ ദാസ് പറഞ്ഞു.
വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ഈ സ്ഥാപനങ്ങളുമായി ഉറുദു എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഏത് സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വെള്ളിയാഴ്ച ആഴ്ചതോറുമുള്ള അവധി നല്‍കുന്നതെന്നും അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ചിടാന്‍ വകുപ്പില്‍ നിന്ന് നിര്‍ദേശമില്ല. റിപ്പോര്‍ട്ട് ലഭിച്ച ശേഷം  അന്വേഷണം ആരംഭിക്കും- ദാസ് പറഞ്ഞു.

ജര്‍ഖണ്ഡിലെ ചില മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ജംതാര ജില്ലയിലെ ഡിഇഒ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍), ഡിഎസ്ഇമാര്‍ (ജില്ലാ ടീച്ചര്‍ സൂപ്രണ്ട്മാര്‍) എന്നിവരുടെ യോഗം  വിളിച്ചതായും മഹ്‌തോ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest News