കൊളംബോ-ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവച്ചു. രാജിക്കത്ത് ഇ-മെയിൽ വഴി അയച്ചു. മാലെദ്വീപിൽനിന്ന് സിംഗപ്പൂരിൽ എത്തിയ ശേഷം രാജപക്‌സെ രാജിക്കത്ത് അയച്ചത്. രാജപക്‌സെ സിംഗപ്പൂരിലെത്തിയതിന് തൊട്ടുപിന്നാലെ അയച്ച കത്ത് ഇ-മെയിൽ രൂപത്തിൽ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ബുധനാഴ്ചയാണ് പ്രസിഡന്റ് കൊളംബോയിൽനിന്ന് മാലെദ്വീപിലേക്ക് വന്നത്. അവിടെനിന്നാണ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച്, ഭാര്യയ്ക്കും രണ്ട് അംഗരക്ഷകരോടുമൊപ്പം ബിസിനസ് ക്ലാസിലാണ് രാജപക്‌സെ സിംഗപ്പൂരിലേക്ക് വന്നത്.
രാജപക്‌സെ സ്വകാര്യ സന്ദർശനത്തിനാണ് രാജ്യത്ത് പ്രവേശിച്ചതെന്നും അഭയം തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.