Sorry, you need to enable JavaScript to visit this website.

വിക്രമിന് ഹൃദയാഘാതമല്ല; വാര്‍ത്തകള്‍  വിഷമം ഉണ്ടാക്കിയതായി മകന്‍ ധ്രുവ്

ചെന്നൈ- തമിഴ് നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമായിരുന്നുവെന്ന് മകന്‍ ധ്രുവ്. അദേഹത്തിനെ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അത് ഹൃദയാഘാതം ആയിരുന്നില്ലെന്നും ധ്രുവ് പറഞ്ഞു. വ്യാജവാര്‍ത്തകള്‍ കുടുംബത്തിന് വേദനയുണ്ടാക്കിയെന്നും ധ്രുവ് പ്രതികരിച്ചു. ഇത്തരം കിംവദന്തികള്‍ ഏറെ വേദനയുണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേയും ഞങ്ങളുടെ കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒരു ദിവസത്തിനകം ആശുപത്രി വിടാന്‍ സാധിക്കുമെന്ന് കരുതുന്നുവെന്നും ധ്രുവ് സാമൂഹ്യമാധ്യത്തിലൂടെ പ്രതികരിച്ചു.

Latest News