നടൻ വിക്രം അപകടനില തരണം ചെയ്തു, ഇന്ന് ആശുപത്രി വിട്ടേക്കും

ചെന്നൈ- ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നടനെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിക്രമിനെ ആൻജിയോ പ്ലാസ്റ്റി ചെയ്തു. ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. ആശുപത്രി അധികൃതർ വൈകിട്ട് മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കും. വിക്രം മുഖ്യവേഷം കൈകാര്യം ചെയ്യുന്ന പൊന്നിയിൽ സെൽവൻ ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇന്ന് വൈകിട്ട് ചെന്നൈയിൽ നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
 

Latest News