മുംബൈ- ലീന മണിമേഖലാ ചിത്രമായ കാളിയുടെ പോസ്റ്റര്‍ രാജ്യത്തുടനീളം ഉയര്‍ത്തിയ കോലാഹലങ്ങള്‍ക്കിടയില്‍ ശിവന്‍-പാര്‍വതി വേഷം ധരിച്ച സ്ത്രീയും പുരുഷനും പുകവലിക്കുന്നതായി കാണിക്കുന്ന മറ്റൊരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. മറ്റൊരിടത്ത്... എന്ന അടിക്കുറിപ്പോടെ ലീന തന്നെയാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ലീനയുടെ ഏറ്റവും പുതിയ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിനു കാരണമായിരിക്കയാണ്. മതവികാരം വ്രണപ്പെടുത്തിയതിന് നെറ്റിസണ്‍സ് ലീനയെ രൂക്ഷമായി ആക്ഷേപിക്കുന്നു.
തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ശിവന്‍ സിഗരറ്റ് കത്തിക്കുന്നതായി കാണിക്കുന്ന മറ്റൊരു പോസ്റ്ററും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. വിവാഹിതയായ ഒരു സുഹൃത്തിന് ആശംസകള്‍ നേര്‍ന്നാണ് ഒരു കൂട്ടം യുവാക്കള്‍ ഈ പോസ്റ്റര്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കാളിയുടെ വേഷം ധരിച്ച് പുകവലിക്കുകയും എല്‍ജിബിടിക്യു പതാക പിടിച്ച് നില്‍ക്കുന്ന ഒരു സ്ത്രീയെ ചിത്രീകരിക്കുകയും ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലായതിന് പിന്നാലെയാണ് ലീന മണിമേഖലാ വിവാദത്തിലായത്. വിവാദ പോസ്റ്റര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നതിനിടെ നിരവധി പേര്‍ പോലീസിലും പരാതി നല്‍കി്. 'ലീന മണിമേഖലയെ അറസ്റ്റ് ചെയ്യൂ' എന്നതും ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. ട്വിറ്റര്‍ മണിമേഖലയുടെ ട്വീറ്റും പോസ്റ്ററും പിന്‍വലിച്ചിട്ടുണ്ട്.
വിദ്വേഷപ്രചാരകര്‍ക്കെതിരെ ജീവനുള്ള കാലം വരെ നിര്‍ഭയമായി ശബ്ദമുയര്‍ത്തുമെന്ന്് കാനഡയിലുള്ള സംവിധായക ലീന മണിമേഖല പ്രതികരിച്ചു.