ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗ്ത് സിംഗ് കോഷിയാരിയുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസനേയിലെ ഉദ്ദവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു.
രണ്ടരവര്‍ഷം നീണ്ട മഹാവികാസ് അഘാടി സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് ഷിന്‍ഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്ചക്കുശേഷമാണ് പുതിയ ഹരജി.
ഉദ്ദവ് താക്കറെ സര്‍ക്കാര്‍ നിലംപൊത്താന്‍ കാരണക്കാരനായ ഷിന്‍ഡെ ഈയാഴ്ച ആദ്യം സംസ്ഥാന നിയസമഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നു. ഷിന്‍ഡെ വിഭാഗക്കാരനെ പുതിയ ചീഫ് വിപ്പായി അംഗീകരിച്ച സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നടപടി ചോദ്യം ചെയ്തും ഉദ്ദവ് വിഭാഗം സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച ഹരജികള്‍ ഈ മാസം 11 നാണ് സൂപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
തനിക്ക് 15 എം.എല്‍.എമാര്‍ക്കും അയോഗ്യതാ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് ഏക്‌നാഥ് ഷിന്‍ഡെ സമര്‍പ്പിച്ച ഹരജിയും സുപ്രീം കോടതിയിലുണ്ട്.
ഒമ്പത് മാസം പ്രായമായ
കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ- കോവിഡ് ബാധിച്ച് മുംബൈയില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞടക്കം രണ്ടു മരണം. 22 ദിവസത്തെ ഇടവേളക്കുശേഷമാണ് നഗരത്തില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം കോവിഡ് കാരണമുള്ള പ്രായം കുറഞ്ഞ മരണമാണിത്. മഹാമാരി ആരംഭിച്ച ശേഷം നഗരത്തില്‍ 0-9 പ്രായത്തില്‍ 28 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, ജൂലൈ ആറിനെ അപേക്ഷിച്ച് വ്യാഴാഴ്ച നഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. 540 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 94 ശതമാനവും ലക്ഷങ്ങളില്ലാത്ത കോവിഡാണെന്നും ബി.എം.സി റിപ്പോര്‍ട്ടില്‍ പറയുന്നു.