അല്‍ജിയേഴ്‌സ്- അല്‍ജീരയയില്‍ നൂറിലേറെ സൈനികരേയും വഹിച്ചു പറക്കുകയായിരുന്ന സൈനിക വിമാനം തലസ്ഥാനത്തെ ബൊഫാരിക് എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചതായി പ്രാദേശിക ചാനല്‍ അന്നഹര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടസ്ഥലത്ത് നിന്ന് വന്‍തോതില്‍ പുകഉയരുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തകര്‍ന്ന വിമാനത്തിന്റെ വാല്‍ ഭാഗം മരത്തിനു മുകളില്‍ കുടുങ്ങിക്കിടക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. തെക്കന്‍ അല്‍ജീരിയയിലെ ബെഷാറിലേക്കു പറന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.