Sorry, you need to enable JavaScript to visit this website.

വെളിച്ചെണ്ണ ഉപയോഗിക്കൂ, ഹൃദ്രോഗത്തെ ചെറുക്കൂ 

മലയാളികൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തടയാനാണ് മുമ്പൊക്കെ ആരോഗ്യ പ്രവർത്തകർ ശ്രമിച്ചിരുന്നത്. പാമോയിലും മറ്റു സസ്യ  എണ്ണകളും അടുക്കളയിൽ സ്ഥാനം പിടിച്ചു. ഇപ്പോൾ തിരിച്ചചറിവിന്റെ കാലമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണ നിലവാരമുള്ള എണ്ണയായി കണക്കാക്കപ്പെടുന്നത് നമ്മുടെ സ്വന്തം വെളിച്ചെണ്ണയെയാണ്. ഇതിനെസാധൂകരിക്കുന്ന പഠനങ്ങൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. 
 വെളിച്ചെണ്ണ ഹൃദ്രോഗത്തിനുള്ള സാധ്യത കുറക്കും എന്ന് കണ്ടെത്തിയിരിക്കുകയണ് ഇംഗ്ലണ്ടിൽ നടത്തിയ ഒരു പഠനം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്  സർവകലാശാലയിലെ പ്രൊഫസർമാരായ  കേയ് തി കൗ, നിദ ഫെറൗനി എന്നിവർ ചേർന്നണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങൾ ഇല്ലാത്ത 50നും 75നും മധ്യേ പ്രായമുള്ളവരിൽ വേളിച്ചെണ്ണ, ഒലീവ് ഓയിൽ, നെയ്യ് എന്നിവ അഹാരത്തിനൊപ്പം മാറി മാറി നൽകിയാണ് പഠനം നടത്തിയത്. 
 നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവിൽ നെയ്യ് സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയവരിൽ ശരീരത്തിന് ദോഷകരമായ എൽ ഡി എൽ കൊളസ്‌ട്രോളിന്റെ തോത് 15 ശതമാനം വർധിച്ചതായി കണ്ടെത്തി. എന്നാൽ വെളിച്ചെണ്ണ സ്ഥിരമായി ഭക്ഷണത്തിൽ ഉപയോഗിച്ചവരിൽ ശരീരത്തിന്റെ സന്തുലിതാവസ്ഥക്ക് ആവശ്യമായ എച്ച് ഡി എൽ കൊളസ്‌ട്രോളിന്റെ അളവ് 15 ശതമാനം ഉയർന്നതായി കണ്ടെത്തി. ഒലീവ് ഓയിൽ കഴിച്ചവരിലാകട്ടെ എച്ച് ഡി എൽ കൊളസ്‌ട്രോളിന്റെ അളവ് അഞ്ച് ശതമാനം മാത്രമാണ് ഉയർന്നത്. ഇതെല്ലാം പുറത്തറിഞ്ഞതോടെ നാളികേരത്തിനും വെളിച്ചെണ്ണ്ക്കും വില കൂടി തുടങ്ങിയിട്ടുണ്ട്.
 

Latest News