ലണ്ടന്‍- 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് നാടകവേദികളെ അടക്കി ഭരിച്ച പ്രമുഖ സംവിധായകന് പീറ്റര്‍ ബ്രൂക്ക് അന്തരിച്ചു. 97 വയസ്സായിരുന്നു. 1974 മുതല്‍ പാരീസില്‍ ജീവിച്ച ബ്രൂക്ക് ശനിയാഴ്ച നഗരത്തില്‍ തന്നെയാണ് അന്തരിച്ചത്. 1925ല്‍ ജൂത കുടിയേറ്റ കുടുംബാംഗമായി പിറന്ന ബ്രൂക്ക് ഓക്സ്ഫഡ് വാഴ്സിറ്റിയില്‍ ഉന്നത പഠനം നടത്തുന്നതിനിടെ ബര്‍മിങ്ഹാം റിപര്ടോറി തിയറ്റര്‍ സംവിധായകനായാണ് കരിയര്‍ തുടങ്ങിയത്. പ്രമുഖ എഴുത്തുകാരില്‍ പലരുടെയും രചനകള്‍ക്ക് വേദിയില്‍ ആവിഷ്കാരം നല്കി ശ്രദ്ധേയനായി.