ഉദയ്പുർ- രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽ തൊഴിലാളി കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബി.ജെ.പി ബന്ധമുണ്ടായിരുന്നുവെന്ന് സൂചന. ബി.ജെ.പിയുടെ മൈനോറിറ്റി മോർച്ചയുടെ നേതാക്കളുമായി കനയ്യ ലാലിനെ കൊലപ്പെടുത്തിയ റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവർക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ബി.ജെ.പിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാർത്ത അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്നുവർഷം മുമ്പാണ് ഇവർ ബി.ജെ.പി മൈനോരിറ്റി മോർച്ചയിൽ പ്രവർത്തിച്ചത്. ബി.ജെ.പിയുടെ നിരവധി പരിപാടികളിലും ഇവർ പങ്കെടുത്തിരുന്നു. പാർട്ടിയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് ഇവർ സമീപിച്ചതെന്ന് ബി.ജെ.പി മൈനോറിറ്റി മോർച്ച നേതാവ് പറഞ്ഞു. ആക്രമികളുടെ ഭൂതകാലം സംബന്ധിച്ച് ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.
#IndiaTodayInvestigation | #UdaipurKilling may not have been spontaneous; assassins nursed radical impulse; killer attempted to join BJP's minority cell. Watch this #EXCLUSIVE report. (@mdhizbullah & @arvindojha) @RahulKanwal #Newstrack pic.twitter.com/gLjAFiUlHc
— IndiaToday (@IndiaToday) July 1, 2022