മുംബൈ- ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്‌നേഷ് ശിവനും ഹണിമൂണ്‍ കഴിഞ്ഞ് ജോലി തിരക്കുകളിലേക്ക്.ഷാരൂഖ് ഖാന്‍ നായകനാകുന്ന 'ജവാന്‍' എന്ന ചിത്രത്തിന്റെ മുംബൈയിലെ സെറ്റില്‍ നയന്‍താര ജോയിന്‍ ചെയ്തു. ഊഷ്മളമായ സ്വീകരണമാണ് നടിക്ക് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്. ആക്ഷന് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏതാനും ആഴ്ചകള്‍ കൂടി വേണം നടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍.ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അച്ഛനെയും മകനെയും സിനിമയില്‍ നടന്‍ അവതരിപ്പിക്കും. ചിത്രം 2023 ജൂണ്‍ 2 ന് റിലീസ് ചെയ്യും. ദീപിക പദുക്കോണ്‍ മറ്റൊരു നായികയായി അഭിനയിക്കുന്നു.സന്യ മല്‍ഹോത്രയും പ്രിയ മണിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.