വാഷിംഗ്ടണ്‍- യുഎസില്‍ ജനങ്ങള്‍ക്ക് തോക്കു ലഭ്യമാകുന്നതിന് ഏതാനും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്‍ ഇരു സഭകളിലും പാസ്സായതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ടു നിയമമാക്കി. സ്‌കൂളുകളിലുള്‍പ്പെടെ വെടിവെപ്പും മരണങ്ങളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് 'ബൈപാറ്റിസന്‍ സേഫര്‍ കമ്യൂണിറ്റീസ് ആക്ട്' . തോക്കു വാങ്ങുന്ന 21വയസ്സില്‍ താഴെയുള്ളവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും അപകടകാരികളായ വ്യക്തികളില്‍നിന്ന് സംസ്ഥാന ഭരണകൂടത്തിനു തോക്കു പിടിച്ചെടുക്കാനും വകുപ്പുകളുണ്ട്.