ന്യൂദല്‍ഹി- ഗുജറാത്ത് കലാപക്കേസില്‍ സാകിയ ജാഫ്രിയുടെ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാകിയയുടെ ഹരജിക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷിക്കണമെന്ന സാകിയയുടെ ഹരജി തള്ളിയ സുപ്രീം കോടതി ടീസ്റ്റക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.