മുംബൈ-സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ച പുരുഷന്മാരെ കുറിച്ച് പരാതിപ്പെട്ടതിനു പിന്നാലെ തന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തതായി പിന്നണി ഗായിക ചിന്മയി ശ്രീപദ അറിയിച്ചു. പുരുഷന്മാര്‍ ലിംഗത്തിന്റെ ചിത്രങ്ങള്‍ അയച്ചാണ് ചന്മയിയെ അവഹേളിച്ചത്. ഇന്‍സറ്റഗ്രാമിന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് അവര്‍ പറഞ്ഞു. തന്റെ ബാക്കപ്പ് അക്കൗണ്ട് chinmayi.sripada ആണെന്നും ഗായിക ട്വീറ്റ് ചെയ്തു. ദുരുപയോഗം ചെയ്തുവരുടെ അക്കൗണ്ടുകള്‍ നീക്കുന്നതിനു പകരം ഇന്‍സറ്റഗ്രാം അതിനെതിരെ സംസാരിച്ച തന്റെ ഒറിജിനല്‍ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തതെന്ന് ചിന്മയി പറഞ്ഞു.
സ്ത്രീകളെ ചൂഷണം ചെയ്യുന്ന തമിഴ് ചലച്ചിത്ര രംഗത്തെ ചില പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചിന്മയിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലിംഗത്തിന്റെ ഫോട്ടോകള്‍ അയച്ചാണ് ചിലര്‍ പ്രതികരിച്ചത്.