മുംബൈ- മഹാ അഘാടി സഖ്യം വിടണമെന്നാണ് ആവശ്യമെങ്കില്‍ അക്കാര്യം മുംബൈയില്‍ മടങ്ങിയെത്തി ഉന്നയിക്കണമെന്ന് ശിവസേനാ നേതാവും എം.പുയമായ സഞ്ജയ് റാവത്ത്.
മുംബൈയിലെത്തി ആവശ്യം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുമ്പാകെ ഉന്നയിക്കണമെന്ന് ഗുവാഹത്തിയിലുള്ള എം.എല്‍.എമാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റാവത്ത് വ്യക്തമാക്കിയത്. സഖ്യം വിടണമെന്നാണ് അവരുടെ ആവശ്യമെങ്കില്‍ അതേ കുറിച്ച് ആലോചിക്കാന്‍ തയാറാണ്. എന്നാല്‍ ഗുവാഹത്തില്‍നിന്ന് ആശയവിനിമയം നടത്തുന്നതിനു പകരം മുംബൈയിലെത്ത് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. അടുത്ത 24 മണിക്കൂറിനകം എം.എല്‍.എമര്‍ മടങ്ങിയെത്ത് ആവശ്യം പാര്‍ട്ടി നേതൃത്വം മുമ്പാകെ ഉന്നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം പോയ എം.എല്‍.എമാരില്‍ 18 പേര്‍ പാര്‍ട്ടി നേതൃത്വവമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ശിവസേന എം.പിയായ വിനായക് റാവത്ത് പറഞ്ഞു.