ഗുരുവായൂര്‍- ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബര്‍ ആക്രമണമാണ് അടുത്തിടെ നേരിടേണ്ടി വന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അമൃതയുടെ മുന്‍ഭര്‍ത്താവ് ബാലയും പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ്. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ നല്‍കി.
ജീവിതത്തില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ട ആള്‍ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല,നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ' എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.