കൊച്ചി- പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥയുടെ മോഷണം ആരോപിച്ചുള്ള ഹരജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിര്‍മാതാവ് സുപ്രിയ മേനോന്‍ തുടങ്ങിയ എതിര്‍ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശി എം. മഹേഷാണ് കോടതിയെ സമീപിച്ചത്.
ചിത്രത്തിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹരജി പരിഗണിച്ചത്. പാലാ സബ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്ത നടപടി ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജൂണ്‍ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കടുവാക്കുന്നേല്‍ കുറുവച്ചനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.