Sorry, you need to enable JavaScript to visit this website.

നടന്‍ ധീരജ് ഡെന്നി വിവാഹിതനായി, വധു തൃശൂര്‍ക്കാരി

യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായ ആന്‍മരിയ ആണ് വധു. നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരങ്ങളാണ്. ടൊവിനോ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഭാര്യ റിന്നയും വിവാഹ റിസപ്ഷന് എത്തിയിരുന്നു.

ചെറുപ്പം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ച പരിചയവുമായി 'വൈ' എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ധീരജ് കല്‍ക്കി, മൈക്കിള്‍സ് കോഫി ഹൗസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ്. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, മൈക്കല്‍ കോഫി കഫേ തുടങ്ങി ഒരു പിടി സിനിമകളില്‍ നായകനായും അഭിനയിച്ചു.

ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് നിവിന്‍ പോളി. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനോ തോമസ്.

 

Latest News