ലുധിയാന- പഞ്ചാബിലെ ലുധിയാനയില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് സുഹൃത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തതിന് യുവതിക്കെതിരെ കേസെടുത്തു. സുഹൃത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതി പ്രൊഫൈല്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതി ആദ്യം പ്രൊഫൈല്‍ ഉപയോഗിച്ച് സുഹൃത്തിന്റെ ചിത്രത്തില്‍ ആക്ഷേപകരമായ കമന്റുകള്‍ ഇടുകയും തുടര്‍ന്ന് ചിത്രത്തില്‍ ഒരു പുരുഷന്റെ ഫോട്ടോ കൂടി മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.
പര്‍താപ് നഗറിലെ പര്‍മീന്ദര്‍ കൗറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
റീത്ത് മെഹ്‌റ എന്ന ഫേസ് ബുക്ക് പ്രൊഫൈലിലുള്ള ഒരാള്‍ താന്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തില്‍ ആക്ഷേപകരമായ കമന്റുകള്‍ എഴുതിയതായി പരാതി നല്‍കിയ 28 കാരി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, പ്രതി ഈ ചിത്രത്തില്‍ ഒരു പുരുഷന്റെ ചിത്രം മോര്‍ഫ് ചെയ്തു. പ്രദേശത്ത് താമസിക്കുന്നയാളുടെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് 28 കാരി പോലീസില്‍ പരാതി നല്‍കിയത്.
സുഹൃത്തായ സ്ത്രീ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സബ് ഇന്‍സ്‌പെക്ടര്‍ ജതീന്ദര്‍ സിംഗ് പറഞ്ഞു.