ചെന്നൈ- വിക്രവുമായി എത്തി ബോക്‌സ്ഓഫിസില്‍ ചരിത്രം കുറിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍.വിക്രം ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമാണ്. കമലിന്റെ ഇതിന് മുമ്പുള്ള ഒരു ഇന്‍ഡസ്ട്രി ഹിറ്റ് ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യനാണ്. അത് ഇറങ്ങി, 26 വര്‍ഷത്തിന് ശേഷമാണ് വിക്രമിലൂടെ ഉലകനായകന്‍ വീണ്ടും ബോക്‌സോഫീസിലെ രാജാവായി മാറുന്നത്.കോളിവുഡിലെ പണംവാരി പടങ്ങളുടെ പട്ടികയില്‍ വിക്രം ഒന്നാമതെത്തി.തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടി നേടിയ ചിത്രമുള്ള ഒരേയൊരു തമിഴ് സൂപ്പര്‍താരമാണ് ഇപ്പോള്‍ കമല്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ ആണ് വിക്രമിന് താഴെയുള്ളത്.
നിലവില്‍ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് വിക്രം. ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ബാഹുബലി2നെ പിന്നിലാക്കിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. 155 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് ബാഹുബലി നേടിയ കലക്ഷന്‍. എന്നാല്‍ ഈ റെക്കോര്‍ഡ് വെറും 16 ദിവസം കൊണ്ടാണ് വിക്രം മറികടന്നത്.
കേരളത്തിലെ തമിഴ് ചിത്രങ്ങളുടെ ബോക്‌സോഫീസ് പ്രകടനങ്ങളുടെ കണക്കുകള്‍ എടുത്താലും, വിക്രം ബഹുദൂരം മുന്നിലാണ്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും റെക്കോര്‍ഡുകള്‍ ഭേദിച്ചുവരികയാണ് ചിത്രം. ആഗോള തലത്തില്‍ ഇതിനോടകം 350 കോടിയിലധികം രൂപ വിക്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.