Sorry, you need to enable JavaScript to visit this website.

നാസയുടെ അടുത്ത യാത്ര സൂര്യനിലേക്ക്

വാഷിങ്ടൺ- നാസയുടെ പുതിയ ദൗത്യം സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനിലേക്ക്. 
കത്തിജ്ജ്വലിക്കുന്ന, ഭൂമിയുടെ എല്ലാ ഊർജ്ജങ്ങളുടേയും സ്രോതസ്സായ സൂര്യനിലേക്കുള്ള  മനുഷ്യന്റെ ആദ്യ ദൗത്യം ഏറെ വൈകില്ലെന്നാണ് റിപ്പോർട്ടുകൾ.  പാർക്കർ സോളാർ പ്രോബ് എന്ന സൗര ദൗത്യത്തിന് ജൂലൈ  31 ന് തുടക്കമാകും എന്നാണ് നാസ അറിയിച്ചത്. സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് നാസയുടെ ലക്ഷ്യം. ഇതിനായി ഒരു ബഹിരാകാശ പേടകത്തെ അവിടെ എത്തിക്കണം. ഡെൽറ്റ4 എന്ന റോക്കറ്റ് ആയിരക്കും പേടകത്തെ സൂര്യന് ഏറ്റവും അടുത്തേക്ക് എത്തിക്കുക. ഇതുവരെ നാസ ഉപയോഗിച്ചവയേക്കാൾ ഏറ്റവും ശക്തമായ റോക്കറ്റ് ആയിരിക്കും ഡെൽറ്റ 4 എന്നത്. പാർക്കർ സോളാർ പ്രോബിനെ സൂര്യന് 98 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ എത്തിക്കുക എന്നതാണ് ഡെൽറ്റ 4 ന്റെ ലക്ഷ്യം. സൂര്യന് ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ മനുഷ്യ നിർമിത വസ്തു ആയിരിക്കും ഇത്. 
ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേഷ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്നായിരിക്കും ജൂലൈ  31 ന് പാർക്കർ സോളാർ പ്രോബിനേയും വഹിച്ചുകൊണ്ട് ഡെൽറ്റ 4 റോക്കറ്റ് പറയുന്നുയരുക. മനുഷ്യൻ ദീർഘകാലമായി തേടിക്കൊണ്ടിരിക്കുന്ന പല അടിസ്ഥാന ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കഴിയും എന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. 
 

Latest News