മലയാളത്തിലെ സൂപ്പര്‍ മെഗാ താരങ്ങള്‍ മാറി ചിന്തിക്കാന്‍ നേരമായി. മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ പടങ്ങള്‍ ഒന്നൊന്നായി പൊട്ടുകയാണ്. ഏറ്റവും ഒടുവില്‍ പരോള്‍ കാണാനെത്തിയ പ്രേക്ഷകര്‍ ഗതികേടിലായി. അവക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതിതിയാണെന്ന് വിമര്‍ശനമുയര്‍ന്നു. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ മൂന്ന് ദശകങ്ങളിലേറെ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. സിനിമ ഫ്‌ളോപ്പായതിന്റെ പേരില്‍ അദ്ദേഹത്തിന് മാറേണ്ടി വന്നിട്ടുമില്ല. നസീറിന്റെ രാഷ്ട്രീയ പരീക്ഷണ ശ്രമമാണ് മലയാളികള്‍ തള്ളിയത്. മമ്മുട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരെല്ലാം മക്കളെ പിന്‍ഗാമികളാക്കാന്‍ ശ്രമിക്കുന്നവരാണ്. നല്ല കാര്യം. പരോള്‍ പോലുള്ള സിനിമകളില്‍ അഭിനയിച്ച് കരിയര്‍ തകര്‍ക്കുന്നതിലു ംഭേദം അത്തരം സൃഷ്ടിപരമായ കാര്യങ്ങളിള്‍ ശ്ര്ദ്ധയുന്നുന്നതാണ്. പണ്ട് ഐ.വി ശശിശ സംവിധാനം ചെയ്യുന്ന സിനിമകളിലാണ് ഇത്രയേറെ താരങ്ങളുണ്ടാവുക. ഒരു സീനില്‍ മുഖം കാണിക്കാന്‍ മാത്രം അവസരം ലഭിച്ചവര്‍ വരെയുണ്ടാവും. മുപ്പത് കൊല്ലം മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രമാണ് വിഷു ചിത്രമായ പരോള്‍. നിരപരാധി ജയിലില്‍ കിടക്കുന്നതാണ് വിഷയം, നസീര്‍ കാലം മുതല്‍ എത്രയെത്ര സിനിമ വന്നു ഇതേ ടോപ്പിക്കുമായി. സഖാവിനെ വാഴ്ത്തുന്ന ചിത്രങ്ങള്‍ക്കു നല്ല മാര്‍ക്കറ്റുണ്ടാവുമെന്ന ധാരണയു തിരക്കഥാ കൃത്തിനുണ്ടെന്ന് വേണം മനസ്സിലാക്കാന്‍.
മമ്മുക്കക്ക് പുറമേ സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് , അലന്‍സിയര്‍, മിയ, ഇനിയ, ഇര്‍ഷാദ്, ലാലു അലക്‌സ്, സുധീര്‍ കരമന, കൃഷ്ണകുമാര്‍, കാലകേയന്‍, ബിനു പപ്പു, ബാലാജി, മുത്തുമണി, കലാശാല ബാബു, അനില്‍ നെടുമങ്ങാട്, ചെമ്പില്‍ അശോകന്‍ , സിജോയ്, ഇര്‍ഷാദ്, പദ്മരാജന്‍, കലിംഗ ശശി, കലാഭവന്‍ ഹനീഫ, അരിസ്‌റ്റോ സുരേഷ് എന്നിങ്ങനെ ഈ സിനിമയില്‍ പേരറിയുന്നവരും അറിയാത്തവരും കണ്ടാലറിയുന്നവരും അറിയാത്തവരുമായി അഭിനയിച്ച ആളുകളുടെ പട്ടിക നീളുകയാണ്. ഇത്രയധികം ആളുകള്‍ക്ക് പ്രതിഫലം നല്‍കിയെന്ന നിലയില്‍ നിര്‍മ്മാതാവിന് തീര്‍ച്ചയായും അഭിമാനിക്കാം.. ഇനിയ എന്ന മുപ്പതുകാരിയാണ് നായിക. നാല് വയസ്സിന്റെ കുറവുള്ള മിയ ജോര്‍ജുമുണ്ട് കൂട്ടിന്.
മലയാള സിനിമയിലെ മാറ്റങ്ങളൊന്നും അറിയാത്തവരാണ് ഇതിന്റെ ശില്‍പ്പികള്‍. ഏറ്റവും ചുരുങ്ങിയത് ഫഹദ് ഫാസിലിന്റെ തൊണ്ടി മുതലും ദൃകസാക്ഷിയും പോലുള്ള കലക്റ്റ് ചെയ്ത പടങ്ങള്‍ ഒരിക്കലെങ്കിലും ഇവര്‍ കണ്ടിരുന്നുവെങ്കില്‍. കാലഹരണപ്പെട്ട ഒരു സിനിമയാണ് പരോള്‍. രണ്ട് മണിക്കൂര്‍ ഇരുപത് മിനുറ്റുള്ള സിനിമ ഒന്ന് തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്ന മനസ്സുമായണ് പ്രേക്ഷകര്‍ തിയേറ്ററിലിരുന്നത്. മമ്മുട്ടിയുടെ പരോള്‍ ആദ്യദിനത്തില്‍ ഒന്നരക്കോടി പോലുള്ള വാട്ട്‌സപ്പ് സന്ദേശങ്ങള്‍ വരുന്നത് വെറുതെയല്ല.