ഹൈദരാബാദ്- തെലുഗു സിനിമാ മേഖലയില്‍ യുവനടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയ നടി ശ്രീ റെഡ്ഡി ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തിനു മുമ്പില്‍ തുണിയുരിഞ്ഞ് അര്‍ധനഗ്നയായി പ്രതിഷേധിച്ചു. പ്രാദേശിക നടിമാര്‍ക്ക് തെലുഗു സിനിമയില്‍ കൂടുതല്‍ അവസരങ്ങല്‍ നല്‍കണമെന്ന തന്റെ ആവശ്യത്തോട് ആരും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടി നഗ്നപ്രതിഷേധം. തന്നെ നിരവധി സംവിധായകരും പ്രൊഡ്യൂസര്‍മാരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും നടി ആരോപിച്ചു. മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനില്‍ അംഗത്വവും നടി ശ്രീക്ക് നിഷേധിക്കപ്പെട്ടിരുന്നു.
പ്രതിഷേധവുമായി ശനിയാഴ്ച രാവിലെ ഫിലിം ചേംബറിനു മുന്നിലെത്തിയ നടി വീഡിയോ കാമറകള്‍ക്കു മുമ്പിലാണ് വസ്ത്രമുരിഞ്ഞത്. സിനിമാ വ്യവസായ രംഗത്തെ പല പ്രമുഖര്‍ക്കു മുമ്പിലും ഞാന്‍ വസ്ത്രമുരിഞ്ഞിട്ടും എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിനെതിരെ പരസ്യമായി തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയല്ലാതെ മറ്റു വഴികളില്ല-നടി പറഞ്ഞു. അര്‍ധനഗ്നത പ്രദര്‍ശിപ്പിക്കുന്നതിനിടെ പോലീസ് ഇടപെട്ട് ഇവരെ മാറ്റി.
തെലുഗു സംവിധായകരും പ്രൊഡ്യൂസര്‍മാരും നടന്മാരും യുവ നടിമാരെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് ശ്രീ ഈയിയെ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇവരുടെ ഇംഗിതത്തിനു വഴങ്ങാത്തതു കൊണ്ട് തനിക്ക് പലസിനിമകളിലും അവസരം ലഭിച്ചില്ലെന്നും ആന്ധ്രയില്‍ നിന്നുള്ള നടിമാരെ തെലുഗു സിനിമകളില്‍ നിന്ന് അകറ്റുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.