ന്യൂദൽഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത 8,582 അണുബാധകളിൽ നിന്ന് കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 5,24,771 ആയി.
ആക്ടീവ് കേസുകളുടെ എണ്ണം 47,995 ആയി വർധിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.11 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,592 രോഗികൾ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4,26,57,335 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.68 ശതമാനമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനമായും ഉയർന്നു. കഴിഞ്ഞ ദിവസം 2,49,418 ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് 85.51 കോടി ടെസ്റ്റ് നടത്തി.
തിങ്കളാഴ്ച രാവിലെ വരെ കോവിഡ് -19 വാക്‌സിനേഷൻ 195.19 കോടി കവിഞ്ഞു.