ചെന്നൈ- ചെറുതും ഇടത്തരവുമായ തമിഴ്, മലയാളം ചിത്രങ്ങളുടെ ഡയറക്ട് ഒ.ടി.ടി റിലീസ് പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍ത്തലാക്കി. സിനിമയ്ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന തുകയാണ് ഇതിന് കാരണം. കാഴ്ചക്കാരുടെ എണ്ണത്തിലുള്ള കുറവും നിക്ഷേപത്തില്‍ നിന്നുള്ള വരുമാന കുറവും മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇത്തരം സിനിമകള്‍ റിലീസിനൊരുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നില്‍. നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുന്നുമുണ്ട്.
തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും. പക്ഷെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നിശ്ചയിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒടിടി റിലീസിന് ഏറെ ആരാധകരുള്ള സമയമാണിത്. മലയാളത്തില്‍ പുഴു, ജനഗണമന, ഒരു താത്വിക അവലോകനം, നൈറ്റ് ഡ്രൈവ് തുടങ്ങിയവയാണ് ഈ അടുത്ത് ഒടിടി റിലീസിനൊരുങ്ങിയ പടങ്ങള്‍.