മുംബൈ- റിസര്‍വ് ബാങ്ക് റിപോ നിരക്കുയര്‍ത്തി പിറ്റേന്നുതന്നെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90 ശതമാനം വര്‍ധനവാണുണ്ടായത്.
നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. നിലവില്‍ നാല് ബാങ്കുകളാണ് പലിശ വര്‍ധന പ്രഖ്യാപിച്ചത്.
ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) എന്നിവ പലിശ നിരക്ക് ഉയര്‍ത്തിയ ബാങ്കുകളില്‍പെടുന്നു.
രണ്ടുതവണയായി 0.90 ശതമാനം നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിന് ആനുപാതികമായി വായ്പാ പലിശയിലും പ്രതിഫലിക്കും. ഉദാഹരണത്തിന്, 20 വര്‍ഷക്കാലയളവില്‍ ഏഴു ശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവന വായ്പയെടുത്തവര്‍ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയാകും. ഒരുമാസം മാത്രം വരുന്ന അധിക ബാധ്യതയാകട്ടെ 1,374 രൂപയാണ്.