Sorry, you need to enable JavaScript to visit this website.

മുംബൈയിൽ മുസ്‌ലിമിന് താമസിക്കണ്ടേ? ഷിറീൻ മിർസ ചോദിക്കുന്നു 

മുംബൈ മഹാനഗരത്തിലാണ് ബോളിവുഡ്. മുംബൈയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരെയും കാണാം. ശരിക്കും കോസ്‌മോപോളിറ്റൻ ഭാവമുള്ള  പട്ടണം. ജാതിയും മതവും അന്വേഷിക്കാതെ മനുഷ്യർ സൗഹാർദത്തോടെ കഴിഞ്ഞ പ്രദേശം. 1992-93ലെ കലാപത്തിന് ശേഷം ന്യൂനപക്ഷ സമുദായക്കാർക്ക് വീട് വാടകയ്ക്ക് ലഭിക്കാൻ പ്രയാസമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മുറിവുകളെല്ലാം മറന്ന് സമുദായങ്ങൾ പഴയ പോലെ സൗഹാർദത്തോടെ കഴിഞ്ഞു വരികയായിരുന്നു. ഇപ്പോഴിതാ യുവനടി താൻ മുസ്‌ലിമായതിന്റെ പേരിൽ വാടകയ്ക്ക് വീട് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. രാജസ്ഥാൻ സ്വദേശിനിയും യേ ഹേയ് മൊഹബത്തേൻ എന്ന സിനിമയിലെ അഭിനേതാവുമായ ഷിറീൻ മിർസയാണ് മുംബൈ നഗരത്തിൽ തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.  കഴിഞ്ഞ എട്ടു വർഷമായി മുംബൈയിൽ താമസിക്കുന്ന തനിക്ക് ആദ്യമായാണ് ഇത്തരം പ്രതികരണങ്ങൾ നേരിടേണ്ടി വന്നതെന്നും നടി പറയുന്നു. ഒരു മുസ്ലീമും, അവിവാഹിതയും നടിയുമായതിനാൽ തനിക്ക് മുംബൈയിൽ ഒരു വീട് ലഭിക്കാൻ അർഹതയില്ലെന്നാണ് ഷിറീൻ മിർസ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മുംബൈയിൽ ഒരു വീട് ലഭിക്കാൻ എനിക്ക് അർഹതയില്ല, കാരണം ഞാൻ ഒരു എംബിഎക്കാരിയാണ്(എംമുസ്ലീം, ബിബാച്ച്‌ലർ, എ ആക്ടർ) എന്ന് തുടങ്ങുന്ന ഷിറീൻ മിർസയുടെ  പോസ്റ്റ് ഇതിനോടകം വലിയ ചർച്ചയായി. എട്ട് വർഷം മുമ്പ് താൻ മുംബൈയിൽ വന്നപ്പോൾ എടുത്ത ഒരു ചിത്രം സഹിതമാണ് ഷിറീൻ മിർസ അനുഭവിച്ച കാര്യങ്ങൾ ഫേസ്ബുക്കിൽ വിവരിച്ചത്. 'താൻ ഒരു നടിയാണെങ്കിലും ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ല. തനിക്കെതിരെ ക്രിമിനൽ കേസുകളുമില്ല. പിന്നെ എങ്ങനെയാണ് എന്റെ തൊഴിലിനെ അടിസ്ഥാനമാക്കി അവർ എന്റെ സ്വഭാവം കണക്കാക്കുന്നത്' ഷിറീൻ മിർസ ചോദിക്കുന്നു. രണ്ടാമത്തെ കാര്യം താൻ ഒരു അവിവാഹതിയായതാണ്. വീടിനായി ബ്രോക്കർമാരെ സമീപിക്കുമ്പോൾ അവിവാഹിതയാണെങ്കിൽ വീട് കിട്ടില്ലെന്നാണ് അവരുടെ മറുപടി. അല്ലെങ്കിൽ കൂടുതൽ പണം മുടക്കണം. എന്നാൽ കുടുംബമായി താമസിക്കുന്നവരും പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലേ? പിന്നെ താനൊരു മുസ്ലീമായതാണ് പ്രധാന പ്രശ്‌നം. ഹിന്ദുവാണോ മുസ്ലീമാണോ വീടിന് വേണ്ടി ഒരാളെ വിളിച്ചപ്പോൾ താൻ ഹിന്ദുവാണോ മുസ്ലീമാണോ എന്നാണ് അയാൾ ചോദിച്ചത്. മുസ്ലീമാണെങ്കിൽ വീട് ലഭിക്കില്ലെന്നും, അല്ലെങ്കിൽ അമുസ്ലീമായ സുഹൃത്തിന്റെ പേരിൽ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കണമെന്നും അയാൾ പറഞ്ഞു. നമ്മുടെ പേരിൽ എന്തിരിക്കുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ ചോരയിൽ ഒരു വ്യത്യാസവുമില്ല. മുംബൈയെ പോലൊരു കോസ്‌മോപോളിറ്റൻ സിറ്റിയിൽ മതത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തണോ? -യുവതാരം ചോദിക്കുന്നു. 

Latest News