ലഖ്നൗ- പെണ്‍കുട്ടികളെ പ്രസവിച്ചതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മഹോബാ ജില്ലയിലാണ് സംഭവം. ഭര്‍ത്താവും മറ്റ് ബന്ധുക്കളായ സ്ത്രീകളും ചേര്‍ന്നാണ് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം എന്നാണ് പോലീസ് പറയുന്നത്.
യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിന് ശേഷം, തനിക്ക് രണ്ട് പെണ്‍മക്കളുള്ളതിനാല്‍ ഭര്‍ത്താവും ഭര്തൃസഹോദരിമാര്ക്കും ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് തന്നെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി ആരോപിച്ചു.
ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാത്തതിനാല്‍ തന്റെ ഭര്‍ത്താവും ബന്ധുക്കളും തന്നെ ഉപദ്രവിച്ചിരുന്നു. ഈ ഉപദ്രവം വര്‍ദ്ധിച്ചത് തന്റെ രണ്ടാമത്തെ പെണ്‍കുട്ടികൂടി ജനിച്ചതോടെയാണെന്നും അവര്‍ ആരോപിക്കുന്നു.
ഭര്‍തൃസഹോദരിമാര്‍ പലപ്പോഴും തന്നെ പട്ടിണിക്കിട്ടതായും ഇതിനെ തുടര്‍ന്നാണ് താന്‍ കൂലിപ്പണിക്ക് തുടങ്ങിയതെന്നും യുവതി ആരോപിച്ചു. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ട്വിറ്ററില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ മര്‍ദിക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. പുറത്തുവന്ന വീഡിയോ അനുസരിച്ച് നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും അസഭ്യം പറയുകയും ചെയ്യുവന്നുണ്ട്. തനിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുവതി അവരുടെ കാല് പിടിക്കുകയും തന്നെ വെറുതേ വിടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതും കാണാം.