പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവിനെ വധിക്കാന്‍ ഇനാം; ഇങ്ക്വിലാബ് നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്- പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്തുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചഎഐഎംഐഎം-ഇന്‍ക്വിലാബ് നേതാവ് എം.എ ഖാവി അബ്ബാസിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് നബിയെ നിന്ദിക്കുന്നവരോട് പൊറുക്കാനാവില്ലെന്ന് അബ്ബാസി നേരത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. മതം മാറി ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി എന്ന പേരു സ്വീകരിച്ച വസീം റിസ്‌വിക്കും സമാനമായ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നതായി ഖാവി അബ്ബാസി പറഞ്ഞിരുന്നു.

 

VIDEO ഉമ്മയോട് സലാം ചൊല്ലി ശിഹാബ് ഇറങ്ങി;

മക്കയിലേക്ക് കാല്‍നടയായി

അതിനിടെ, പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലിലെ സംവാദത്തിനിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നത്.   നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെയിലെ കോന്ദ്വ പൊലീസ് സ്‌റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News